തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; 16-കാരന്‍ പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ 16കാരന്‍ പടിയിലായി. സ്‌കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. വ്യാഴാഴ്ചയാണ് സംഭവം. പ്രതിയുടെ അമ്മയുടെ സുഹൃത്തിനെയും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രതിയും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും ചേര്‍ന്ന് സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ്് പെണ്‍കുട്ടിയെ വാനില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ചുള്ളിയൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിക്ക് ഒത്താശ ചെയ്‌തെന്നാണ് സന്തോഷിനെതിരായ കേസ്.

പെണ്‍കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. വനിതാ പൊലീസ് കൂട്ടിയുടെ മൊഴിയെടുത്തപ്പോള്‍ മുമ്പ് നേരിട്ട പീഡനത്തെ കുറിച്ചും കുട്ടി വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്തത്. നാലാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഇയാളില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്.

കേസില്‍ അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍