ഇ.കെ നായനാരുടെ ഗൃഹസന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല; വ്യക്തിബന്ധങ്ങൾ മുറിച്ചുമാറ്റാനാവുന്നതല്ലെന്ന് സുരേഷ് ഗോപി

ഇ.കെ നായനാരുടെ ഗൃഹസന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വ്യക്തിബന്ധങ്ങൾ മുറിച്ചു മാറ്റാനാവുന്നതല്ലെന്നും സുരേഷ് ഗോപി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഒരുപാട് ബന്ധങ്ങളുണ്ടെന്നും താൻ ബന്ധങ്ങളെ കാത്ത് സൂക്ഷിക്കുന്ന വ്യക്തികൂടിയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തനിക് ക്ഷേത്രങ്ങളുമായുള്ള ബന്ധങ്ങളുണ്ട്, വ്യക്തികളുമായുള്ള ബന്ധങ്ങളുമുണ്ട്. എല്ലാം ഞാൻ കണക്കിലെടുത്താണ് പോകുന്നത്. എല്ലാ വിഭാഗം ആളുകളുമാണ് തന്നെ ജയിപ്പിച്ചതെന്നും തനിക്കതൊന്നും മുറിച്ച് കളയാൻ പറ്റില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. താൻ പണ്ടേ അങ്ങനെയാണ്. ഇലക്ഷൻ രീതികളിലും അങ്ങനെ തന്നെയായിരുന്നു.

Read more