ഇലന്തൂര്‍ നരബലി: കൂടുതല്‍ മൃതദേഹങ്ങള്‍?, നായ മണം പിടിച്ച് നിന്ന സ്ഥലം കുഴിക്കുന്നു

നരബലി നടന്ന ഇലന്തൂരില്‍ അന്വേഷണസംഘം വിദഗ്ധ പരിശോധന തുടങ്ങി. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെ കൂടാതെ കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് സംശയമുള്ളതിനാലാണിത്. മൃതദേഹം കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാണ് പരിശോധന.

മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് ഡോഗ് സ്‌ക്വാഡിലെ മായ, മര്‍ഫി നായകളെ കൊച്ചിയില്‍നിന്ന് ഇലന്തൂരിലെത്തിച്ചു. വീടിനോടു ചേര്‍ന്ന തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുഭാഗത്തു കുഴിയെടുക്കുന്നതിനായി മാര്‍ക്ക് ചെയ്തു. നായ അടയാളം കാട്ടിയത് അനുസരിച്ചാണ് കുഴിയെടുക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളും കുഴിയെടുക്കാന്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടേയ്ക്കു മുഖ്യപ്രതി മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും എത്തിച്ചു. വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നുണ്ട്.

തെളിവെടുപ്പ് കാണാന്‍ വന്‍ജനക്കൂട്ടമാണ് ഇലന്തൂരിലെത്തിയത്. പ്രതികള്‍ക്കു നേരെ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിപുലമായ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഭഗവല്‍ സിങും ഷാഫിയും തമ്മില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പൊലീസ് ഷാഫിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

ഇരകളെ കണ്ടെത്തുന്നതിനും അവരെ ഇലന്തൂരില്‍ എത്തിക്കുന്നതിനും ഉപയോഗിച്ച വാഹനങ്ങളുടെ രേഖകളും പരിശോധനയില്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ വാഹനങ്ങളൊന്നും ഷാഫിയുടെ പേരിലല്ല.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ