തിരഞ്ഞെടുപ്പ് ബോധവത്കരണം: പിന്തുണയ്ക്കണമെന്ന് മോദി; വലിയൊരു അംഗീകാരമായി കരുതുന്നുവെന്ന് മോഹന്‍ലാല്‍

രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിക്കുമ്പോള്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ജനങ്ങളെ ബോധവത്കരിക്കാന്‍ സിനിമാലോകത്തെയും കായിക ലോകത്തെയും പ്രമുഖരുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, നാഗാര്‍ജുന എന്നിവരോടും മോദി പിന്തുണ അഭ്യര്‍ത്ഥിച്ചു. മോഹന്‍ലാലിനെയും നാഗാര്‍ജുനയെയും പ്രത്യേക ട്വിറ്റര്‍ സന്ദേശത്തില്‍ ടാഗ് ചെയ്താണ് പ്രധാനമന്ത്രി പിന്തുണ ആവശ്യപ്പെട്ടിരിക്കുന്നത്.

“നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിനു പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി പുരസ്‌കാരങ്ങളും നിങ്ങള്‍ നേടി. എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. കൂടുതല്‍ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തുന്നതിന് നിങ്ങള്‍ അവരെ ബോധവത്കരിക്കണം. ഊര്‍ജ്ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.” മോദി ട്വീറ്റില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നുവെന്നും ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഭാഗമാകുന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും മോഹന്‍ലാല്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനും നാഗാര്‍ജുനയ്ക്കു പുറമെ ബോളിവുഡ് സിനിമാ താരങ്ങളായ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍, അക്ഷയ്കുമാര്‍, ഭൂമി പട്നേക്കര്‍, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിങ്ങ്, വരുണ്‍ ധവാന്‍, വിക്കി കൗശല്‍, ദീപിക പദുകോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരോടും നരേന്ദ്ര മോദി പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?