കൊലയാളികളുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ നേരിട്ടവരുടെ വിജയം; കെ. കെ രമ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കെ മുരളീധരന്‍റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ആര്‍എംപി നേതാവ് കെ.കെ രമ. “രക്തസാക്ഷിത്വം എന്നെഴുതിയ ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് പി ജയരാജന്റെ തോല്‍വിയില്‍ കെ.കെ രമ സന്തോഷം പ്രകടിപ്പിച്ചത്.

കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നതായി രമ പറയുന്നു. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസ്സുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും രമ കൂട്ടിച്ചേര്‍ത്തു.

രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം

https://www.facebook.com/kkrema/photos/a.651608101565617/2347353481991062/?type=3&theater

നിരവധി പേരാണ് രമയെ പിന്തുണച്ച് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് അടിയില്‍ കമന്റുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വടകരയില്‍ 83 ശതമാനം വോട്ട് എണ്ണക്കഴിഞ്ഞപ്പോള്‍ അറുപത്തി അയ്യായിരത്തിലധികം വോട്ട് നേടി കെ മുരളീധരന്‍ ലീഡ് ചെയ്യുകയാണ്. ഇപി ജയരാജനെതിരെ ആര്‍എംപിയുടെ പരസ്യപിന്തുണ മുരളീധരന് ഉണ്ടായിരുന്നു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി