ഉപഭോക്താക്കൾക്ക് കെഎസ്ഇഭിയുടെ ഷോക്ക് പ്രയോഗം. സംസ്ഥാനത്ത് വൈദ്യുതിനിരക്കിൽ വർധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. അടുത്തമാസം ഒന്നിനാണ് വർധിപ്പിച്ച നിരക്ക് നിലവിൽ വരിക.
നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്.
വൈദ്യുതി നിരക്ക് നിർണയവുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്ക് കടിഞ്ഞാണുമായി ഹൈക്കോടതി ഇടപെട്ടിരുന്നു.വൈദ്യുത നിരക്ക് നിർണയം നടത്തുമ്പോൾ അതിൽ ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടുളള ആനുകൂല്യങ്ങൾ നൽകുന്നതിനായി സമാഹരിക്കുന്ന തുക കൂടി കണക്കാക്കരുതെന്നാണ് ഹൈക്കോടതി നിർദേശം.