സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബിയുടെ അഭ്യര്‍ത്ഥന

സംസ്ഥാനത്ത് വെള്ളിയാഴ്ചയും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. രാത്രിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ആവശ്യകതയില്‍ സംസ്ഥാനത്ത് വര്‍ദ്ധനവുണ്ടായതും പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ വന്‍ കുറവുണ്ടായതുമാണ് നിയന്ത്രണത്തിന് കാരണമായത്.

വൈകുന്നേരം ഏഴ് മുതല്‍ രാത്രി 11വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സമയത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ ആണ് കെഎസ്ഇബി അറിയിപ്പ് നല്‍കിയിട്ടുള്ളത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രത്യേക അറിയിപ്പ്. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ദ്ധനവും പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം ഇന്ന് (16.08.2024) വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം.
വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.