വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണം: ചികിത്സയിലിരുന്ന കോളജ് വിദ്യാര്‍ത്ഥി മരിച്ചു

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോളജ് വിദ്യാര്‍ത്ഥി മരിച്ചു. വാല്‍പ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് ( 18 ) ആണ് മരിച്ചത്.
ഇയാള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ആന വളവില്‍ വെച്ച് ആക്രമിക്കുകയായിരുന്നു.

ഉടന്‍ മുകേഷിനെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ് മുകേഷ്.