തൃശൂരിൽ ആന ഇടഞ്ഞു, രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി.

Read more

പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എഴുന്നെള്ളിപ്പിന് ഇറക്കുന്നതിന് മുൻപ് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 8.30 നായിരുന്നു സംഭവം.