ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു; തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു. ആനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്.

നേര്‍ച്ചയുടെ സമാപനദിവസമായ ഇന്നു പുലര്‍ച്ചെ പെട്ടിവരവ് ജാറത്തിന് മുമ്ബിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.15 ഓടെ ആനയെ തളച്ചു.