ആഴക്കടല്‍ മത്സ്യബന്ധന കരാർ: മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടല്‍ മത്സ്യബന്ധന കരാർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അതൃപ്‍തി അറിയിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കരാറുമായി ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും വകുപ്പ് ഒരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മേഴ്‍സിക്കുട്ടിയമ്മ അതൃപ്‍തി അറിയിച്ചത്.

കരാർ ഒപ്പിട്ടത്  മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്ഐഎന്‍സിയാണ്. പദ്ധതിക്ക് നാല് ഏക്കര്‍ ഭൂമി നല്‍കിയത് വ്യവസായ വകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ്. ഫിഷറീസ് വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും നേരിട്ട് ബന്ധമില്ലാത്ത കാര്യത്തില്‍ തനിക്ക് ആരോപണം കേള്‍ക്കേണ്ടി വന്നെന്നാണ് മേഴ്‍സിക്കുട്ടിയമ്മയുടെ നിലപാട്. ആരോപണം ഫിഷറീസ് വകുപ്പിലേക്ക് തിരിച്ചുവിടാന്‍ ബോധപൂര്‍വ്വ ശ്രമമുണ്ടായെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ട്രോളറുകള്‍ നിര്‍മിക്കുന്നതിന് വ്യവസായികാടിസ്ഥാനത്തിലാണ് കരാറെന്നും ആഴക്കടല്‍ മത്സ്യബന്ധനം ഇതില്‍ ഉള്‍പ്പെടുന്നതല്ലെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. താനാണ് കരാറിന് പിന്നിലെന്ന പ്രതീതി സമൂഹത്തിലുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തണമെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് നേരെയുള്ള ആരോപണത്തിനു പിന്നില്‍ വ്യവസായ വകുപ്പാണെന്ന നിഗമനത്തിലാണ് മന്ത്രി.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം