'തൊഴിൽ സമ്മർദ്ദം നിരന്തര സംഭവം, ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണം'; ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

തൊഴിൽ സമ്മർദ്ദത്തെ തുടർന്ന് കൊച്ചി സ്വദേശിയായ യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് അന്ന മരിച്ച സംഭവത്തില്‍ ഇവൈ കമ്പനിയെ സമ്മർദ്ദത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തുവന്നത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്നാണ് ജീവനക്കാരിയുടെ ഇമെയിൽ പറയുന്നു.

ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചെയർമാൻ രാജീവ് മെമാനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ജീവനക്കാരിയുടെ ഇമെയിൽ സന്ദേശം.

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Latest Stories

ശ്രീലങ്കൻ പര്യടനത്തിന് ശേഷം ആ താരം നടത്തിയത് വമ്പൻ കഠിനാദ്ധ്വാനം, എന്നെ അവൻ ഞെട്ടിച്ചു; സൂപ്പർതാരത്തെക്കുറിച്ച് ദിനേഷ് കാർത്തിക്ക്; ആരാധകർക്ക് ആവേശം

'അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോ​ഗിച്ചിരുന്നു'; കസ്റ്റഡി അപേക്ഷയിൽ പൊലീസ്, ഇരുവരേയും കസ്റ്റഡിയിൽ വിട്ട് കോടതി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: എല്ലാ അധികാരവും ഒരു നേതാവിന് കൈമാറാനുള്ള ഏകാധിപത്യശ്രമം; ഭരണഘടന ഭേദഗതിചെയ്യാനുള്ള നീക്കം പ്രതിരോധിക്കുമെന്ന് സിപിഎം

കഥ ഇന്നത്തോടെ തീരും! കന്നഡ സിനിമയുടെ റീമേക്ക് ആയി എത്തിയ 'കഥ ഇന്നുവരെ'; പ്രേക്ഷക പ്രതികരണം

ചാമ്പ്യന്‍സ് ട്രോഫി 2025: ടൂര്‍ണമെന്റ് പാകിസ്ഥാനില്‍നിന്ന് മാറ്റണോ?, ഐസിസി നിലപാട് പുറത്ത്

ആകാശ് തീ...., ബംഗ്ലാദേശിന് തലവേദന സമ്മാനിച്ച് യുവ താരം

'തിരുപ്പതി ലഡു'വിൽ പുകഞ്ഞ് ആന്ധ്രാപ്രദേശ്; പ്രസാദത്തിൽ മൃഗക്കൊഴുപ്പുണ്ടെന്ന് ലാബ് റിപ്പോർട്ട്! വെട്ടിലായി ജഗൻ മോഹൻ റെഡ്ഢി

ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

വില്ലത്തരം പതിവാക്കി മമ്മൂട്ടി, ഒപ്പം വിനായകനും; പുതിയ ചിത്രം വരുന്നു, അപ്‌ഡേറ്റ് എത്തി

'കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു'; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം