കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽപീഡന പരാതിക്ക് പിന്നിൽ മുൻമാനേജരെന്ന് ദൃശ്യങ്ങളിലുള്ള യുവാവിൻ്റെ മൊഴി. തൊഴിൽ പീഡന പരാതി ആസൂത്രിതമെന്നും യുവാവ് പറയുന്നു. തൊഴിൽ വകുപ്പിനും പൊലീസിനുമാണ് യുവാവ് മൊഴി നൽകിയത്. മാർക്കറ്റിംഗ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മാനേജർ മനാഫ് മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നത് തൻ്റെ അറിവോടെയല്ലെന്നും സ്ഥാപന ഉടമയെ മോശക്കാരനാക്കാൻ മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. താൻ ഇപ്പോഴും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും യുവാവിന്റെ മൊഴിയിലുണ്ട്.

മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്സിൽ ജോലി ചെയ്യുന്ന ജീവനക്കാർ അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് പറയുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്. സംഭവത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിരുന്നു. ഒരു സ്ഥലത്തും നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും പീഡനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. ഇനി ഇത്തരം പീഡനം ആവർത്തിക്കരുത്.

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എറണാകുളം ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകില്ല. ഇത്തരത്തിൽ ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരു തൊഴിലാളിയോടും ഇത്തരം സംഭവം ആവർത്തിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

Latest Stories

RR VS LSG: ചെക്കൻ ചുമ്മാ തീ; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ബോളിൽ തന്നെ സിക്സ്; ലക്‌നൗവിനെതിരെ വൈഭവ് സൂര്യവൻഷിയുടെ സംഹാരതാണ്ഡവം

RR VS LSG: ഒറ്റ മത്സരം കൊണ്ട് ആ താരം സ്വന്തമാക്കിയത് ചരിത്ര നേട്ടം; രാജസ്ഥാൻ റോയൽസിൽ പുത്തൻ താരോദയം

മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സിവി ആനന്ദബോസ്

പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് ബിജെപി എംപി; സുപ്രീംകോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിഷികാന്ത് ദൂബേ

ആത്മാഹൂതി ചെയ്താലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്ന് യുവനേതാവ്; മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും പുച്ഛം; റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും കത്തിച്ച് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പര്യവസാനം

RR VS LSG: 27 കോടിക്ക് വെല്ലോ വാഴ തോട്ടവും മേടിച്ചാ മതിയായിരുന്നു; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ വീട്ടിലെത്തിയില്ല; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടിലെ പോലെയല്ല, മഹാരാഷ്ട്രയില്‍ 'ഹിന്ദി'യില്‍ മുട്ടിടിക്കുന്ന ബിജെപി!

ഏത് ഷാ വന്നാലും തമിഴ്നാട് ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്ത്; എഐഎഡിഎംകെ ബിജെപി സഖ്യം റെയ്ഡ് ഭയന്നെന്ന് എംകെ സ്റ്റാലിന്‍

RR VS LSG: സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; രാജസ്ഥാൻ റോയൽസിന് കിട്ടിയ പണിയിൽ നിരാശയോടെ ആരാധകർ