സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ കമ്പനിയായ ജി.ഐ.പി.എല്ലിന്റെ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) 125.21 കോടി രൂപയുടെ നിക്ഷേപം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
തിങ്കളാഴ്ച നടന്ന റെയ്ഡിൽ നിരവധി ക്രമകേടുകളാണ് ഇ. ഡി കണ്ടെത്തിയത്. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകും മുൻപ് ടോൾ പിരിവ് ആരംഭിക്കുകയും ടോള്‍ പിരിക്കുന്ന പണം കമ്പനി മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെന്നാണും ഇ.ഡി കണ്ടെത്തിയിരുന്നു.
കമ്പനിയിലെ പങ്കാളികളായ കൊൽക്കത്തയിലെ ശ്രേയ ഫിനാൻസ് ഓഫിസിലും ഹൈദരാബാദിലെ കെ.എം.സി ഓഫിസിലും പരിശോധന ഒരേസമയം പരിശോധന നടത്തി. ദേശീയപാത നിർമാണത്തിൽ കേന്ദ്ര സർക്കാരിന് 105 കോടി രൂപ നഷ്ടം വരുത്തിയെന്ന സി.ബി.ഐ കേസിന്റെ തുടർച്ചയാണ് ഇ.ഡി. അന്വേഷണം.
Read more
2012 ഫെബ്രുവരി ഒൻപത് മുതലാണ് ദേശീയപാത അതോറിറ്റി പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 62 കിലോമീറ്റർ നാലുവരി പാത നിർമിക്കാൻ 721 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയിരുന്നത്. 2023 മേയിലെ കണക്ക് പ്രകാരം 1000 കോടി രൂപയിലേറെ ടോൾ പിരിവ് നടത്തിയെന്നാണ് വിവരം.