പാലിയേക്കര ടോൾ കമ്പനിയുടെ 125 കോടി മരവിപ്പിച്ച് ഇ. ഡി

സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ കമ്പനിയായ ജി.ഐ.പി.എല്ലിന്റെ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) 125.21 കോടി രൂപയുടെ നിക്ഷേപം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.

തിങ്കളാഴ്ച നടന്ന റെയ്ഡിൽ നിരവധി ക്രമകേടുകളാണ് ഇ. ഡി കണ്ടെത്തിയത്. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകും മുൻപ് ടോൾ പിരിവ് ആരംഭിക്കുകയും ടോള്‍ പിരിക്കുന്ന പണം കമ്പനി മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെന്നാണും ഇ.ഡി കണ്ടെത്തിയിരുന്നു.

കമ്പനിയിലെ പങ്കാളികളായ കൊൽക്കത്തയിലെ ശ്രേയ ഫിനാൻസ് ഓഫിസിലും ഹൈദരാബാദിലെ കെ.എം.സി ഓഫിസിലും പരിശോധന ഒരേസമയം പരിശോധന നടത്തി. ദേശീയപാത നിർമാണത്തിൽ കേന്ദ്ര സർക്കാരിന് 105 കോടി രൂപ നഷ്ടം വരുത്തിയെന്ന സി.ബി.ഐ കേസിന്റെ തുടർച്ചയാണ് ഇ.ഡി. അന്വേഷണം.

2012 ഫെബ്രുവരി ഒൻപത് മുതലാണ് ദേശീയപാത അതോറിറ്റി പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 62 കിലോമീറ്റ‌ർ നാലുവരി പാത നിർമിക്കാൻ 721 കോടി രൂപയാണ് നി‌ർമാണ ചെലവ് കണക്കാക്കിയിരുന്നത്. 2023 മേയിലെ കണക്ക് പ്രകാരം 1000 കോടി രൂപയിലേറെ ടോൾ പിരിവ് നടത്തിയെന്നാണ് വിവരം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്