അനധികൃത സ്വത്തുസമ്പാദനം: കെ. ബാബുവിനെ എൻഫോഴ്‌സ്മെന്റ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുൻ മന്ത്രി കെ ബാബുവിനെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.  2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ 2018-ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.  ഇടപാടുകളെ കുറിച്ച് എൻഫോഴ്‌സ്മെന്റ് സംഘം ചോദിച്ചറിഞ്ഞെന്നാണ് വിവരം.

2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്ന് വിജിലൻസ്  കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് കോടതി ഉത്തരവിനെതിരെ ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Latest Stories

MI VS RCB: കിങ് മാത്രമല്ല ആര്‍സിബിക്ക് വേറെയുമുണ്ടെടാ പിള്ളേര്, വെടിക്കെട്ട് ബാറ്റിങ്ങുമായി പാട്ടിധാര്‍, ഓണ്‍ലി സിക്‌സ് ആന്‍ഡ് ഫോര്‍ മാത്രം, ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍

ചൈന മുട്ടുമടക്കില്ല, ടിക് ടോക് വില്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ട്രംപ്

RCB VS MI: എന്തൊരടി, കിങിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കോലി, ഈ ബൗളറിനും രക്ഷയില്ല

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍ പൊലീസ് കസ്റ്റഡിയില്‍

MI VS RCB: വിഘ്‌നേഷ് പുതൂരിന് സ്വപ്‌നതുല്ല്യമായ നേട്ടം, ഇതില്‍പരം എന്തുവേണം, മലയാളി താരം ഇന്നത്തെ രാത്രി മറക്കില്ല

അവരെന്നെ ജയിലിലടച്ചേക്കാം, അത് കാര്യമാക്കുന്നില്ല; അധ്യാപക നിയമനം റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിച്ച് മമത ബാനര്‍ജി

MI VS RCB: ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആദ്യം, ആര്‍ക്കും ഇല്ലാത്തൊരു റെക്കോഡ് ഇനി കോലിക്ക്, മുംബൈക്കെതിരെ കത്തിക്കയറി കിങ്, കയ്യടിച്ച് ആരാധകര്‍

MI VS RCB: അവന്റെ കാലം പണ്ടേ കഴിഞ്ഞതാണ്, ഇന്നത്തെ മത്സരം അവര്‍ തമ്മിലല്ല, കോലിയെയും സ്റ്റാര്‍ പേസറെയുംകുറിച്ച് മുന്‍ ഇന്ത്യന്‍ താരം

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; കേസെടുത്ത് പൊലീസ്, ഗായകന്‍ ഒന്നാം പ്രതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി