'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

പി വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പി വി അൻവർ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണെന്ന് ഷിയാസ് പറഞ്ഞു. പി വി അൻവർ വെറും കടലാസ് പുലി മാത്രമാണ് കോൺ​ഗ്രസ് നേതാക്കളെയും തന്നെയും അൻവർ വിരട്ടാൻ നോക്കേണ്ടെന്നും ഷിയാസ് പറഞ്ഞു.

പി വി അൻവർ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല. അതിന് അൻവർ വളർന്നിട്ടില്ല. പൊലീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പോലും മുഖ വിലക്ക് എടുക്കുന്നില്ല. അതുകൊണ്ടാകും ഇപ്പോൾ മറ്റുള്ളവർക്കെതിരെ തിരിഞ്ഞതെന്നും ഷിയാസ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾക്കെതിരെ രാഷ്ട്രീയ കേസുകൾ മാത്രമാണുള്ളത്. പി വി അൻവർ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

കൊലപാതകത്തിൽ അൻവറിന് പങ്കുണ്ടെന്നു പോലും ആരോപണം ഉയർന്നിരുന്നുവെന്നും ഷിയാസ് കൂട്ടിച്ചേർത്തു. നാവിനു എല്ലില്ലാത്ത ആളാണ് താനെന്ന് പി വി അൻവർ ഓരോ ദിവസവും തെളിയിക്കുകയാണ്. അൻവർ ചെക്ക് കേസിലെ പ്രതിയാണ്. സർക്കാർ ഭൂമി കയ്യേറിയയാളാണ്. രാഹുൽഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞയാളാണ്. പി വി അൻവറിന് സന്ദേശം സിനിമയിലെ കുമാരൻ പിള്ള സഖാവിന്റെ സിൻഡ്രോമാണ്. ഈ നാണംകെട്ട വിലപേശൽ കേരളത്തിൽ നടപ്പാകില്ല. താൻ ഒരാളെയും പറ്റിച്ച് ജീവിക്കുന്നയാളല്ലെന്നും ഷിയാസ് പി-ആരാഞ്ഞു.

Read more