ഇന്‍ഡിഗോ എയര്‍ലൈന്‍സ് എനിക്ക് വേണ്ടി നടപടി പുനഃപരിശോധിക്കേണ്ട, അവര്‍ തെറ്റ് തിരുത്താന്‍ മുന്നോട്ടുവന്നാല്‍ നല്ലത്: ഇ.പി ജയരാജന്‍

മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തില്‍ വെച്ചുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇ പി ജയരാജന്‍. തനിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

കോടതിയില്‍ ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് സ്വാഭാവികമാണ്. പരാതിക്കാര്‍ ഉന്നയിച്ച കാര്യങ്ങളാണ് എഫ്ഐആറിലുള്ളത്. കേസ് നിലനില്‍ക്കുമോ, ഏതെല്ലാം വകുപ്പുകള്‍ ചേര്‍ക്കണം എന്നെല്ലാം പൊലീസ് അന്വേഷണം നടത്തിയാണ് തീരുമാനിക്കുകയെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഇന്‍ഡിഗോ എയര്‍ലൈന്‍സ് എനിക്ക് വേണ്ടി നടപടി പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ടാല്‍ ആ തെറ്റ് തിരുത്താന്‍ ആ വിമാനകമ്പനി മുന്നോട്ടുവന്നാല്‍ നല്ലത്. ഞാന്‍ ഏതായാലും ഇനി മുതല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനില്ല.

അതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷെ, ഈ വിഷയത്തിലുള്ള എന്റെ നിലപാട് അതാണ്,’ എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

Latest Stories

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നുവെന്ന് നടി

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ