സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് നീതി തേടി; ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുന്നുവെന്ന് ഇ പി ജയരാജൻ

ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ വിശദീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്നും, സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. നീതി തേടിയാണെന്നും ഇ പി ജയരാജൻ പറ‍ഞ്ഞു.സുപ്രീംകോടതിക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത് ജനങ്ങളുടെ താൽപ്പര്യമാണെന്നും ജയരാജൻ പറഞ്ഞു.

ഭരണം സുഗമമായി മുന്നോട്ട് പോകണം. അതിന് നിയമസഭ പാസാക്കുന്ന നിയമം ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ‌ അംഗീകരിക്കണം. ഗവർണറാണ് തെറ്റ് തിരുത്തേണ്ടത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവന ഇടത് പക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചത് മൂലമാണെന്നും ജയരാജൻ പരിഹസിച്ചു.

ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയിൽ പോയത് ശരിയായ നടപടിയല്ലെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ പ്രതികരണം. ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. രണ്ടുപേരുടെയും പക്ഷം പിടിക്കാനില്ല. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ