ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. ആശ വര്‍ക്കര്‍മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്നും ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ സമരം നടത്തേണ്ട സാഹചര്യമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അനാവശ്യ സമരം സൃഷ്ടിച്ച് കേരളത്തിലെ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ചില ശക്തികളുടെ ശ്രമമാണിത്. സമരത്തിന് പിന്നില്‍ ഗൂഢ വര്‍ഗീയ തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നത്. സമരത്തില്‍ പങ്കെടുക്കുന്നവരില്‍ പലരും ആശാവര്‍ക്കര്‍മാര്‍ അല്ലെന്നും ജയരാജന്‍ ആരോപിച്ചു.

ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് ധാരണ ഉണ്ടാക്കിയ ശേഷം പെട്ടെന്നൊരു ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങുന്ന അവസ്ഥയാണ്. ആശവര്‍ക്കര്‍മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആണ് കേരളത്തില്‍.

ചില ബാഹ്യ ശക്തികളുടെ വലതുപക്ഷ സംഘടനകളുടെ വര്‍ഗീയ സംഘടനകളുടെ തീവ്രവാദി ഗ്രൂപ്പുകളുടെ വലയത്തില്‍ അകപ്പെട്ടാണ് സഹോദരിമാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം നടത്തിച്ചത്. സമരത്തിന് വേണ്ടിയിട്ടാണോ ഈ സമരം. കോണ്‍ഗ്രസിന്റെ ദയനീയമായ തകര്‍ച്ചയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സംഘടനകള്‍ സമരത്തില്‍ ഭാഗമാകുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

Latest Stories

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഏഴര കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരൻ !