വിവാദങ്ങൾക്കിടെ ഇപി ജയരാജൻ പാലക്കാട് എത്തി; പി സരിനായി വോട്ട് തേടും

ആത്മകഥാ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ഇപി ജയരാജൻ പാലക്കാട് എത്തി. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ ഇടത് സ്ഥാനാർഥി പി സരിനായി വോട്ട് അഭ്യർത്ഥിക്കും. ഇപിയുടെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങങ്ങളിലെ പരാമർശങ്ങൾ പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇപിയെ നേരിട്ട് തന്നെ പാലക്കാട് എത്തിക്കുന്നത്.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു പി സരിനെ പറ്റിയുള്ള പരാമർശം. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്നായിരുന്നു അത്. അതേസമയം ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനോട് പാർട്ടി വിശദമായ വിശദീകരണം തേടാൻ സാധ്യതയുണ്ട്.

കൈയെഴുത്തുപ്രതിയുടെ ഭാഗങ്ങൾ പങ്കുവെച്ചതായി സമ്മതിച്ചെങ്കിലും ആത്മകഥ ഡിസി ബുക്‌സിന് ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്ന് ജയരാജൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചില ഭാഗങ്ങൾ പങ്കുവെച്ചെങ്കിലും പ്രസിദ്ധീകരണത്തിന് അന്തിമ അനുമതിയോ റിലീസ് തീയതിയോ നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം ചില സിപിഎം നേതാക്കളെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ആത്മകഥയുടെ ചോർച്ചയുടെ ഉറവിടം വ്യക്തമല്ലെങ്കിലും ജയരാജൻ്റെ വിശദീകരണത്തെ ആശ്രയിച്ചിരിക്കും തുടർ നടപടികൾ.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം