'ഇപിയുടെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന്'; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ്റെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെയെന്ന് പൊലീസ് റിപ്പോർട്ട്. കേസിലെ അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്പി ഡിജിപിക്ക് കൈമാറി. ആത്മകഥ ചോർന്നത് ഡിസിയുടെ പബ്ലിക്കേഷൻ വിഭാഗം മേധാവിയായ ശ്രീകുമാറിൽ നിന്നാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസിന് നേരിട്ട് കേസ് എടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

അതേസമയം ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് ഇപി ജയരാജൻ അറിയിച്ചിരുന്നു. പാ‍ർ‌ട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും പുസ്തകത്തിൻ്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇപി അറിയിച്ചത്. നിലവിൽ പുറത്ത് വന്ന ഭാ​ഗങ്ങൾക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇപി വ്യക്തമാക്കി.

കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിനെന്നും ഇപി പറഞ്ഞു. ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. നേരത്തെ ആത്മകഥയുടെ ഭാ​ഗമെന്ന നിലയിൽ പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണ സംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

Latest Stories

തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്, ഉമ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിൽ

എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ

കശ്മീരിൽ കനത്തമഞ്ഞുവീഴ്ചയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് തുണയായി ജാമിയ മസ്ജിദ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025: ആദ്യ ഫൈനലിസ്റ്റ് ആരെന്നതില്‍ സ്ഥിരീകരണമായി

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ

2024-ല്‍ മാരുതി കാറുകളെ വരെ മുട്ടുകുത്തിച്ച ആ ടാറ്റ കാർ!

ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: നോമിനികളെ വെളിപ്പെടുത്തി ഐസിസി, ആരാധകര്‍ക്ക് നിരാശ