'എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിഹാസപാത്രമായി മാറി'; പ്രശ്നം പരിഹരിക്കാൻ നാളെ സന്ദർശനം നടത്തും: ​കെ ബി ഗണേഷ് കുമാർ

എല്ലാ സ്ഥലത്തും ഒരു പരിഹാസപാത്രമായി മാറുകയാണ് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്ന് ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. നാളെ ഉച്ചയ്ക്ക് ബസ് സ്റ്റാൻഡ് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തരമായി തന്നെ പ്രശ്നം പരിഹരിക്കുമെന്നും എംഎൽഎയുടെ നേതൃത്വത്തിൽ തന്നെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

ടി ജെ വിനോദ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച പ്രശ്നത്തിൽ മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം കെഎസ്ആർടിസി ബസ്റ്റാനുമായി ബന്ധപ്പെട്ടുള്ള ശോചനീയാവസ്ഥയെ സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു ടി ജെ വിനോദ് എംഎൽഎ. ഒരു മഴ പെയ്താൽ സ്റ്റാൻഡിനകത്ത് യാത്രക്കാർക്ക് നിൽക്കാൻ പോലും കഴിയാത്ത അത്ര ശോചനീയാവസ്ഥയാണ് സ്റ്റാൻഡിനകത്തുള്ളതെന്നും എംഎൽഎ പറഞ്ഞു. ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണണമെന്നായിരുന്നു ടി ജെ വിനോദിന്റെ ആവശ്യം.

ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്നും ബസ്സ്റ്റാൻഡ് മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരും ഐഐടി എഞ്ചിനീയർമാരും ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളിലും എല്ലായിടത്തും പരിഹാസമാകുകയാണ് എറണാകുളം ബസ് സ്റ്റാൻഡ്. അതിന്റെ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചുവെന്നും എംഎൽഎ ഫണ്ട് ആവശ്യമാണെങ്കിൽ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Latest Stories

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

എനിക്ക് ഒരു ഊഴം കൂടി തരുമോ... അങ്ങ് പങ്കുവച്ച വിഷമം ഒരിക്കലും മറക്കില്ല: വിഎ ശ്രീകുമാര്‍

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

BGT 2024-25: തീയിട്ട് 19 കാരന്‍, കത്തിയാളി ഓസീസ് ബാറ്റിംഗ് നിര; ഒന്നാം ദിനം ആതിഥേയര്‍ സുശക്തം

എംടി ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്ര​ഗത്ഭനായ സാഹിത്യകാരൻ; വർഗീയ ശക്തികൾക്കെതിരെ നിരന്തരം നിലപാടെടുത്ത വ്യക്തി; അനുശോചനം രേഖപ്പെടുത്തി പ്രകാശ് കാരാട്ട്

സാം കോൺസ്റ്റാസിനെ ഷോൾഡർ കൊണ്ട് ഇടിച്ച വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് കടുത്ത നടപടിയോ? ഐസിസി കോഡ് ഓഫ് കണ്ടക്ട് പറയുന്നത് ഇങ്ങനെ

BGT 2024-25: നിന്ന് പുഷ്പിച്ചു, 19കാരനെ തോളുകൊണ്ട് ഇടിച്ച് കോഹ്‌ലി, പരാതി നല്‍കി ഓസ്‌ട്രേലിയ, വിലക്ക് വരുന്നു?

തെലുങ്ക് സിനിമയെ ഇല്ലാതാക്കാന്‍ ചിലരുടെ ശ്രമം, നടനെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമം: അനുരാഗ് താക്കൂര്‍

തെലങ്കാനയിൽ പൊലീസുകാരും കമ്പ്യൂട്ടർ ഓപ്പറേറ്ററും മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം, ഒരാളെ കാണാനില്ല