എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകരോട് ഇന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുവാനുള്ള മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ് മാര്‍ സിറില്‍ വാസില്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇനിയും വിമുഖത കാണിക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ മാര്‍പ്പാപ്പയുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കേണ്ടത് സഭാ അംഗങ്ങളുടെ കടമയാണ്. കുര്‍ബാന വിഷയത്തില്‍ വര്‍ഷങ്ങളായി നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതാണ്. ദീര്‍ഘകാലത്തെ പഠനങ്ങള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് രൂപീകരിച്ചത്.അത് എല്ലാവര്‍ക്കും ബാധകമാണ്.
അനുസരണം പഠിപ്പിക്കുന്നവര്‍ തന്നെ അത് പാലിക്കുവാനും ബാധ്യസ്ഥരാണ്.
സീറോ മലബാര്‍ സഭയുടെ കൂട്ടായ്മക്കും ഏകീകരണത്തിനുമായി വിട്ടുവീഴ്ചകളിലൂടെ സഭയോടൊപ്പം നിലകൊള്ളുകയെന്ന യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യം പൊതുസമൂഹത്തിനു മുമ്പില്‍ നല്‍കുവാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകരും, വിശ്വാസികളും തയ്യാറാകണം.
ഏകീകൃത കുര്‍ബാന വിഷയത്തില്‍ തെറ്റിദ്ധാരണകളുടെയും വ്യക്തിതാല്പര്യങ്ങളുടെയും പേരിലുള്ള നുണ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. ക്രൈസ്തവീകമല്ലാത്ത രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇനിയും നടത്താന്‍ ശ്രമിക്കരുത്.
ബഹുഭൂരിപഷം വരുന്ന വിശ്വാസികള്‍ക്ക് വലിയ ഇടര്‍ച്ചയുണ്ടാക്കുന്നതും, പൊതുസമൂഹമധ്യത്തില്‍ സഭയെ അപഹസ്യമാക്കുന്നതുമായ എല്ലാവിധ വിധ്വംസക പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്നും സമാധാനം പുലര്‍ത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പേപ്പല്‍ ഡെലിഗേറ്റിന്റെ നിര്‍ദേശങ്ങക്കും നടപടികള്‍ക്കും കത്തോലിക്ക കോണ്‍ഗ്രസ് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.