വത്തിക്കാന്‍ കലാപ ആഹ്വാനം നടത്തുന്നുവെന്ന് അല്‍മായ മുന്നേറ്റം; ബസലിക്കയില്‍ ഏകീകൃത കുര്‍ബാന നടത്താന്‍ നീക്കം; സംഘടിച്ചെത്തി വിമതര്‍; വന്‍പൊലീസ് സന്നാഹം

എറണാകുളം അതിരൂപതയുടെ ആസ്ഥാനമായ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലടക്കമുള്ള 326 പള്ളികളിലും ജനാഭിമുഖ കുര്‍ബാനയെ അനുവദിക്കൂവെന്ന് അല്‍മായ മുന്നേറ്റം.പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്റെ നിര്‍ദ്ദേശം അംഗീകരിക്കില്ല. സെന്റ് മേരിസ് ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചാല്‍ തടയുമെന്നും അല്‍മായ മുന്നേറ്റവും ബസിലിക്ക കൂട്ടായ്മയും അറിയിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധി കലാപ ആഹ്വാനം നടത്തുകയാണെന്നും വിശ്വാസികളെ വഞ്ചിച്ച് സിനഡില്‍ ഒപ്പം നില്‍ക്കുന്ന വൈദികരെ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരിസ് ബസിലിക്കയില്‍ ഇന്നലെ പള്ളി വികാരി ചുമതലയേറ്റിരുന്നു. ഫാ. ആന്റണി പൂതവേലിലാണ് ചുമതലയേറ്റത്. കനത്ത പൊലീസ് സുരക്ഷയില്‍ രാവിലെയാണ് ചുമതലയേറ്റത്. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്റെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയില്‍ പള്ളി വികാരിയുടെ ചുമതലയേല്‍ക്കല്‍. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ്, ഫാ. ആന്റണി പൂതവേലിലിനെ അഡ്മിനിസ്ട്രേറ്ററായും പള്ളിവികാരിയായും നിയമിച്ചത്.

കഴിഞ്ഞ തവണ പള്ളി വികാരി ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. വിമത വിഭാഗം സംഘര്‍ഷവുമായെത്തുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം എന്നാണ് അന്ത്യശാസനം. ഈ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകാനുള്ള അധികാരം ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിനുണ്ട്. മാര്‍പ്പാപ്പയുടെ പ്രതിരൂപമായി കണക്കാക്കുന്ന അദ്ദേഹത്തിന് കര്‍ശന നടപടികളെടുക്കാനുള്ള അധികാരമുണ്ട്.

ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ഫാ. ആന്റണി പൂതവേലിയെ ജൂലായ് നാലിനാണ് വികാരിയായി നിയമിച്ചത്. വിശ്വാസികള്‍ പള്ളിയില്‍ ഉപരോധം തുടര്‍ന്നതിനാല്‍ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വന്‍ പോലീസ് സന്നാഹത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് ഫാ. പൂതവേലി പള്ളിയിലെത്തിയത്. തുടര്‍ന്ന് പള്ളി കൈക്കാരനില്‍ നിന്ന് താക്കോല്‍ വാങ്ങി ഔദ്യോഗിക വസതിയില്‍ പ്രവേശിച്ച് വികാരിയുടെ ചുമതല ഏറ്റെടുത്തു.

ഞായറാഴ്ച ബസിലിക്കയില്‍ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം പൂതവേലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ഈ ചുമതല ഏറ്റെടുക്കുന്നത്. ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളൂ എന്ന് കര്‍ശന നിര്‍ദേശമുണ്ട് – പൂതവേലി പറഞ്ഞു. ഏകീകൃത കുര്‍ബാനയില്‍ തടസ്സമുണ്ടായാല്‍ പിന്നീട് അവിടെ യാതൊരു തരത്തിലുമുള്ള കുര്‍ബാന ഉണ്ടാകില്ലെന്നും എന്നാല്‍, പള്ളി തുറന്നിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസിലിക്കയുടെ വികാരിയായി സ്ഥാനമേറ്റ ഫാദര്‍ ആന്റണി പൂതവേലിലിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിക്കാണ് എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുക.

കോണ്‍ഗ്രഗേഷനിലെ എല്ലാ വൈദികരും ഇന്നത്തെ ഏകീകൃത കുര്‍ബാനയില്‍ പങ്കെടുക്കണം എന്ന് പ്രയര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാദര്‍ ആന്റണി പൂതവേലിലിനെയും ഏകീകൃത കുര്‍ബാനയും തടയും എന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ നിലപാട്. എന്നാല്‍ സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന നിലപാടിലാണ് ഫാദര്‍ ആന്റണി പൂതവേലില്‍. ഏകീകൃത കുര്‍ബാന മാത്രമേ പാടുള്ളുവെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടെന്ന് സൂചിപ്പിച്ച പൂതവേലില്‍ ഏകീകൃത കുര്‍ബാനയില്‍ തടസ്സമുണ്ടായാല്‍ പിന്നീട് ഒരു തരത്തിലുള്ള കുര്‍ബാനയും ഉണ്ടാകില്ലെന്നും എന്നാല്‍ പള്ളി തുറന്നിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു