പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രി കെ രാജന്‍. ഇപ്പേള്‍ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്നും 15 ദിവസത്തിനകം ആക്ഷേപങ്ങള്‍ അറിയിക്കാമെന്നും മന്ത്രി കെ രാജന്‍ വിശദീകരിച്ചു.

എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആര്‍ക്കും ആശങ്ക വേണ്ട. അര്‍ഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂ. അടുത്തയാഴ്ച തന്നെ രണ്ടാംഘട്ടത്തിന്റെ മാര്‍ക്ക് ചെയ്യല്‍ നടക്കും.അതിവേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കും. കരട് ലിസ്റ്റില്‍ പേരുകള്‍ ആവര്‍ത്തിക്കുന്നത് സ്വാഭാവികമായ കാര്യമാണ്.

Read more

കരടില്‍ ആക്ഷേപങ്ങള്‍ അഭിപ്രായങ്ങളും പൂര്‍ണമായി കേള്‍ക്കും. ദുരന്തത്തില്‍പ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. രണ്ടു ഘട്ടത്തിലാണ് പട്ടിക നടപ്പാക്കുന്നത്. ഒന്നാംഘട്ടവും രണ്ടാംഘട്ടവും രണ്ട് കാറ്റഗറിയാണ്. ഒന്ന് ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍, രണ്ട് വീട് നഷ്ടപ്പെട്ടില്ലെങ്കിലും ദുരന്തം ഉണ്ടായതുകൊണ്ട് അങ്ങോട്ട് പോകാന്‍ കഴിയാത്തവര്‍. പഞ്ചായത്തിന്റെയും റവന്യൂവിന്റെയും പട്ടിക ചേര്‍ത്താണ് കരടു പട്ടിക പുറത്തിറക്കിയതെന്നും മന്ത്രി വിശദീകരിച്ചു.