കേരള ഹൈക്കോര്‍ട്ടിന്റെ സ്ഥിര ബെഞ്ച് തലസ്ഥാനത്ത് വേണം; ഖജനാവിന് കൂടുതല്‍ പരിക്കേല്‍പ്പിക്കില്ല; ലോക്‌സഭയില്‍ ബില്ലുമായി ശശി തരൂര്‍

കേരള ഹൈകോര്‍ട്ടിന്റെ ഒരു സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ശശി തരൂര്‍ എംപി.

കേരള ഹൈക്കോര്‍ട്ടിന്റെ ഒരു സ്ഥിര ബെഞ്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് വേണമെന്നത് വളരെക്കാലമായിട്ടുള്ള ആവശ്യമാണ്. കേരളസംസ്ഥാനം തന്നെ പല കേസുകളുടെയും കക്ഷിയാണ്. അത്തരം കേസുകളില്‍ ഒഫീഷ്യല്‍സിന് ലീവിനും യാത്രക്കുമുള്ള ചെലവും അതിനുള്ള പ്രയാസവും തന്നെ കണക്കിലെടുത്താല്‍ കക്ഷികള്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടില്ലാതെ തന്നെ നീതി നടപ്പിലാക്കാനും ഖജനാവിന് കൂടുതല്‍ പരിക്കേല്‍പ്പിക്കാതിരിക്കാനും തിരുവനന്തപുരത്ത് ഒരു ബെഞ്ച് സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് അദേഹം വ്യക്തമാക്കി.

ബില്ല് അവതരണത്തെപ്പറ്റി അദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:

തിരുവനന്തപുരത്തിന്റെ എം പി എന്ന നിലക്ക് കേരള ഹൈകോര്‍ട്ടിന്റെ ഒരു സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ വേണ്ടി Establishment of a Permanent Bench in Thiruvananthapuram ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു.
കേരള ഹൈക്കോര്‍ട്ടിന്റെ ഒരു സ്ഥിര ബെഞ്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് വേണമെന്നത് വളരെക്കാലമായിട്ടുള്ള ആവശ്യമാണ്. കേരളസംസ്ഥാനം തന്നെ പല കേസുകളുടെയും കക്ഷിയാണ്. അത്തരം കേസുകളില്‍ ഒഫീഷ്യല്‍സിന് ലീവിനും യാത്രക്കുമുള്ള ചെലവും അതിനുള്ള പ്രയാസവും തന്നെ കണക്കിലെടുത്താല്‍ കക്ഷികള്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടില്ലാതെ തന്നെ നീതി നടപ്പിലാക്കാനും ഖജനാവിന് കൂടുതല്‍ പരിക്കേല്‍പ്പിക്കാതിരിക്കാനും തിരുവനന്തപുരത്ത് ഒരു ബെഞ്ച് സ്ഥാപിക്കുന്നതാണ് ഏറ്റവും അനുയോജ്യം.
അത് കൊണ്ട് തന്നെ തിരുവനന്തപുരത്തിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും ഒരു പ്രൈവറ്റ് മെമ്പര്‍ ബില് ഇന്നലെ അവതരിപ്പിച്ചു. ഇത് ഈ ആവശ്യത്തിന് വേണ്ടിയുള്ള എന്റെ പല പരിശ്രമങ്ങള്‍ക്കും ഇതിന് മുമ്പവതരിപ്പിച്ച ‘എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളില്‍ HC ബെഞ്ചുകള്‍ വേണമെന്ന ബില്ലിനും (അത് 2019 ലെ ലോക്‌സഭ പിരിച്ചു വിട്ടതോടെ കാലാവശേഷമായി) ശേഷം നടത്തിയ പരിശ്രമമാണ്.
ഈ ബില്‍ പാസാക്കാനും അത് മൂലം കേരളത്തിന്റെ തെക്കന്‍ ജില്ലകളിലുള്ളവരുടെ, വിശിഷ്യാ തിരുവനന്തപുരത്തുള്ള, ജനങ്ങളുടെ ആവശ്യം നിറവേറ്റാനും ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ