സംസ്ഥാനം ചരിത്രത്തിലില്ലാത്ത വിധത്തില്‍ ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ മാസം 80 ലക്ഷം വാടക്ക് ഹെലികോപ്റ്റര്‍ എടുക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അഞ്ച് ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറാന്‍ കഴിയുന്നില്ല. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത്. ചിലവ് ചുരുക്കണമെന്ന് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും നിരന്തരം ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി. എന്നിട്ടിപ്പോള്‍ 20 മണിക്കൂര്‍ സഞ്ചരിക്കാന്‍ 80 ലക്ഷം രൂപ മുടക്കുകയാണ് മുഖ്യമന്ത്രി. ഈ നീക്കത്തില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
87 ലക്ഷം പേര്‍ക്ക് ഓണകിറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂര്‍ണമായി നല്‍കാനുമായില്ല. 3400 കോടിയോളം രൂപ സപ്ലെകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രിക്കാണ് യഥാര്‍ത്ഥത്തില്‍ ഭയം. ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയക്കുന്നത് മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ല