സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ല; കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നു. നിയമ വിരുദ്ധമായി നിരന്തരം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയരുന്നു. സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തിന് മുകളിലാണെന്ന വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല. നവകേരളം, ശുചിത്വ കേരളം എന്ന സര്‍ക്കാരിന്റെ ടാഗ് ലൈന്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ പോലും സഹകരിക്കുന്നില്ല. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ നിരത്തില്‍ നിന്ന് മാറ്റുമ്പോള്‍ അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Latest Stories

'ഓപ്പറേഷന്‍ സിന്ദൂര്‍': പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; 12 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; നിരീക്ഷിച്ച് പ്രതിരോധമന്ത്രാലയവും പ്രധാനമന്ത്രിയും

OPERATION SINDOOR: അർധരാത്രിയിൽ പാകിസ്ഥാനിൽ കയറി തിരിച്ചടിച്ച് ഇന്ത്യ, ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു; നീതി നടപ്പാക്കിയെന്ന് ഇന്ത്യൻ സൈന്യം

IPL 2025: സഞ്ജു സാംസൺ അടുത്ത സീസണിൽ കളിക്കുക അവർക്കായി, താരത്തിനും ആ ടീമിനും പറ്റിയ ഡീൽ; ആരാധകർക്ക് ആവേശം

വര്‍ണാഭമായ പൂരാഘോഷത്തില്‍ അലിഞ്ഞുചേര്‍ന്ന് തൃശൂര്‍; പൂര പ്രേമികള്‍ പുലര്‍ച്ചെ നടക്കാനിരിക്കുന്ന വെടിക്കെട്ടിനുള്ള കാത്തിരിപ്പില്‍

തലസ്ഥാനത്ത് നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവ സംവിധായകന്‍ പിടിയില്‍; എക്‌സൈസ് പിടിയിലാകുന്നത് പുതിയ ചിത്രം റിലീസിനൊരുങ്ങുന്നതിനിടെ

INDIAN CRICKET: ഇനി കാണാനാകുമോ ദേശിയ ജേഴ്സിയിൽ, രോഹിത്തിന്റെയും കോഹ്‌ലിയുടെയും കാര്യത്തിൽ ആ നിർണായക നിലപാട് പറഞ്ഞ് ഗൗതം ഗംഭീർ; അന്ന് ആ കാര്യം നടക്കും

യുകെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും; വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക്; ചരിത്ര നിമിഷമെന്ന് നരേന്ദ്ര മോദി

INDIAN CRICKET: എന്റെ ടീമിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള താരം അവനാണ്, അയാളെ വെല്ലാൻ ഒരുത്തനും പറ്റില്ല; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സുധാകരന്‍ പക്ഷം; മാറ്റേണ്ടത് കെപിസിസി അധ്യക്ഷനെയല്ല, ദീപാ ദാസ് മുന്‍ഷിയെ; നേതൃമാറ്റത്തില്‍ കടുത്ത നിലപാടുമായി കെ സുധാകരന്‍

അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസ്; ഐസി ബാലകൃഷ്ണനെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍