'ഭരണപക്ഷ എംഎൽഎക്ക് പോലും ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കേണ്ട അവസ്ഥ'; പരിഹസിച്ച് വിടി ബൽറാം

പിവി അൻവർ എംഎൽഎ തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയതിനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിലെന്ന് ബൽറാം വിമർശിച്ചു. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം സമൂഹ മാധ്യമത്തിൽ കുറിച്ചു.

തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചാണ് തോക്ക് ലൈസൻസിനായി പിവി അൻവർ എംഎൽഎ അപേക്ഷ നൽകിയത്. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് പിവി അൻവർ അപേക്ഷ നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്തോളാമെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.

എഡിജിപിക്കെതിരെ ഇന്നും ​ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉയ‍ർത്തിയത്. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടത്. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എംആർ അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിക്കുന്നത്. എംആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നത്. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും പിവി അൻവർ ആരോപിച്ചു.

എടവണ്ണക്കേസിൽ നിരപരാധിയെ എം ആർ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍ ആരോപിക്കുന്നു. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഷാൻ ഒരിക്കലും ഭർത്താവിനെ കൊല്ലില്ലെന്നാണ് എന്നാണ് മരിച്ച റിദാന്റെ ഭാര്യ തന്നോട് പറഞ്ഞത്. കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്കുമേൽ പൊലീസ് വലിയതോതിൽ സമ്മർദം ചെലുത്തി. ക്രൂരമായി മർദ്ദിച്ചു. അവർ വഴങ്ങിയില്ല. മരിച്ച റിദാൻ്റെ രണ്ട് ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു.

അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. അജിത്ത് കുമാർ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങൾ നിലനിൽക്കുമെന്ന് പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു, അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചു'; അനുശോചനം അറിയിച്ച് മോഹൻലാൽ

യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ

ഭാവഗായകന് വിടനൽകാൻ കേരളം; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം

സര്‍വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ അന്യായമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; ഇതു ഇവ കണ്ടിട്ടിട്ട് മിണ്ടാതിരിക്കാനാവില്ലെന്ന് സ്റ്റാലിന്‍; യുജിസിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത് മലയാള ഭാഷതന്‍ മാദക ഭംഗി; തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് തിരശീല വീണത്; അനുശോചിച്ച് മുഖ്യമന്ത്രി

ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല, നിങ്ങൾ വിചാരിക്കുന്ന അത്ര നല്ല ഓപ്ഷൻ അല്ല അവൻ; യുവതാരത്തെക്കുറിച്ച് സഞ്ജയ് ബംഗാർ

സിദ്ധരാമ്മയ്യയെയും ഡികെയും വെട്ടി മുഖ്യമന്ത്രിയാകാന്‍ വിമതനീക്കം; ദളിത് നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നില്‍ 'കൈയിട്ട്' ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ കൂടിച്ചേരലുകള്‍ വിലക്കി താക്കീത്

ആ താരം കാരണമാണ് അശ്വിൻ പെട്ടെന്ന് വിരമിച്ചത്, അവന് സഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് നടന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഭരത് അരുൺ

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍