'തൈക്കൂടം ബ്രിഡ്ജ്' പണം വാങ്ങി പറ്റിച്ചു; ക്രിസ്മസ് ദിനത്തെ പരിപാടിയില്‍ നിന്നും പറയാതെ പിന്‍വാങ്ങി; ലക്ഷങ്ങളുടെ നഷ്ടം; നിയമനടപടിയെന്ന് ഇവന്റ് കമ്പനി

കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡായ ‘തൈക്കൂടം ബ്രിഡ്ജ്’ പണം വാങ്ങിയശേഷം പറ്റിച്ചുവെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡ്രീം മേക്കേഴ്സ്. മ്യൂസിക്ക് പരിപാടി നടത്തുന്നതിനുള്ള അഡ്വാന്‍സ് തുക തവണയായി നല്‍കിയെങ്കിലും അവസാന നിമിഷം തൈക്കൂടം പരിപാടിയില്‍ നിന്ന് പിന്മാറി. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. വിശ്വാസ വഞ്ചന കാട്ടിയ തെക്കൂടത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡ്രീം മേക്കേഴ്സ് സൗത്ത് ലൈവിനോട് പറഞ്ഞു.

2020 മാര്‍ച്ച് നാലാം തീയതി തൃശൂരില്‍ തൈക്കൂടം ബ്രിഡ്ജിന്റെ ഒരു പ്രോഗ്രാം സംഘടിപ്പിക്കാനായി 1,00,000 രൂപ അഡ്വാന്‍സ് കൊടുത്തു. തുടര്‍ന്ന് കോവിഡിന്റെ പ്രതിസന്ധി മൂലം പരിപാടി നടത്താന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് തൈക്കൂടത്തിന്റെ കൈയില്‍ നിന്നും 50,000 രൂപ തിരികെ വാങ്ങുകയും 2022 സെപ്റ്റംബറില്‍ ബാന്റുമായി വീണ്ടും സംസാരിക്കുകയും ഡിസംബര്‍ 25ന് പരിപാടി നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. അമ്പതിനായിരം രൂപ മുന്‍ അഡ്വാന്‍സ് കൊടുത്തത് കൂടാതെ പരിപാടിക്ക് മുന്‍പായി 5,50,000 എന്ന തീരുമാനത്തില്‍ പരിപാടിയുടെ നടത്തിപ്പ് മുന്നോട്ട് പോവുകയും ചെയ്തു. ഡിസംബര്‍ 25ന് തൃശൂരിലാണ് പരിപാടി നടത്താന്‍ ഉദേശിച്ചിരുന്നത്. ഇതിനായി വ്യാപകമായി പ്രചരണങ്ങളും സംഘടിപ്പിച്ചിരുന്നു.

അഡ്വാന്‍സ് കൊടുത്തതിന്റെ പുതുക്കിയ കരാര്‍ നല്‍കുകയോ വിമാന ടിക്കറ്റിന്റെ വിശദവിവരങ്ങള്‍ തരുകയോ ചെയ്യാതെ വീണ്ടും രണ്ടരലക്ഷം രൂപ ആവശ്യപ്പെടുകയും അത് ആലോചിച്ച് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസങ്ങളില്‍ മുഴുവന്‍ തുകയും അഡ്വാന്‍സായി നല്‍കിയാല്‍ മാത്രമേ പരിപാടി നടക്കുകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു.. നവംബര്‍ ഒന്നാം തീയതി തൈക്കുടം ബ്രിഡ്ജ് അവരുടെ ഒഫീഷ്യല്‍ പേജില്‍ പ്രോഗ്രാം അനൗണ്‍സ് ചെയ്തതിന്റെ ഭാഗം ആയിട്ടാണ് ടിക്കറ്റ് വില്‍പനയും, സ്‌പോണ്‍സര്‍ഷിപ്പും മുന്നോട്ട് പോയത.

തുടര്‍ന്ന് ഡിസംബര്‍ രണ്ടാം തീയതി നേരിട്ട് വന്ന് പൈസ തരാം കരാര്‍ കൃത്യമായി ഒപ്പിട്ട നല്‍കണമെന്നും തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചു. എന്നാല്‍ ഒരു മുന്നറിയിപ്പും കൂടാതെ ഡിസംബര്‍ നാലാം തീയതി അവരുടെ പേജില്‍ നിന്ന് പോസ്റ്റര്‍ റിമൂവ് ചെയുകയും പ്രോഗ്രാമിന് വരില്ലെന്ന് മെയില്‍ അയയ്ക്കുകയും ചെയ്തുവെന്ന് ഡ്രീം മേക്കേഴ്സ് മാനേജിങ് ഡയറക്ടര്‍ വിവേക് സൗത്ത്‌ലൈവിനോട് പറഞ്ഞു. ഇതോടെ കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങള്‍ നേരിടുന്നതെന്നും വിവേക് വ്യക്തമാക്കി. തൈക്കുടം ബ്രിഡ്ജിനെതിരെ നിയമനടപടികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം