എല്ലാവരോടും സ്‌നേഹത്തോടെയാണ് പെരുമാറുന്നത്; ഗവര്‍ണറെ പ്രശംസിച്ച് യു. പ്രതിഭ, എം.എല്‍.എ

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടയില്‍ ഗവര്‍ണറെ പുകഴ്ത്തി കായംകുളം എംഎല്‍എ യു പ്രതിഭ. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.

ഗവര്‍ണര്‍ എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറുന്നത്. എല്ലാവരുടെയും കാര്യത്തില്‍ അദ്ദേഹത്തിന് വലിയ ശ്രദ്ധയാണെന്നും യു പ്രതിഭ പറഞ്ഞു. ഗവര്‍ണര്‍ പങ്കെടുത്ത ചെട്ടികുളങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷ ചടങ്ങിലായിരുന്നു എംഎഎല്‍യുടെ പ്രതികരണം

ഗവര്‍ണര്‍ മലയാളം പഠിക്കാന്‍ കാണിക്കുന്ന ഉത്സാഹം കേരളീയ വേഷത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. ചെട്ടിക്കുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞപ്പോള്‍, ഗവര്‍ണര്‍ വേദിയില്‍ നിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞെന്നും യു പ്രതിഭ പറഞ്ഞു.

എംഎല്‍എയുടെ പ്രശംസയ്ക്ക് ചിരിയോടെ ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് എത്താന്‍ സാധിച്ചില്ല.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ