സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ. ഏര്യ സെക്രട്ടറിയായതിന് പിന്നാലെ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്‌പ്രേയും 50,000 രൂപയുമായി മധു മുല്ലശ്ശേരി തന്നെ കാണാന്‍ വന്നതായും വി ജോയ് പറഞ്ഞു.
പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശ്ശേരി. തന്നെ കാണാന്‍ പണവുമായി വന്ന മധു മുല്ലശ്ശേരിയെ പെട്ടിയെടുത്ത് ഇറങ്ങി പോകാന്‍ പറഞ്ഞെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു. ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് ജോയ് ഇക്കാര്യം പറഞ്ഞത്.
മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ട വിഷയത്തില്‍ സിപിഎം സമ്മേളനങ്ങളില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ സമ്മേളനത്തില്‍ സംഘടനാപ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു വി ജോയ്.