സില്‍വര്‍ലൈന്‍ പാനലില്‍ നിന്ന് ഒഴിവാക്കുന്നതായി അറിയിച്ചിട്ടില്ല: ജോസഫ് സി. മാത്യു

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് നടത്തുന്ന സംവാദത്തിന്റെ പാനലില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതായി അറിയിച്ചിട്ടില്ലെന്ന് ജോസഫ് സി മാത്യു. പദ്ധതിയെ എതിര്‍ക്കുന്നവരെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് സംവാദത്തിലേക്ക് ക്ഷണിച്ചത്. പാനലില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംവാദം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. സില്‍വര്‍ലൈനിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ അലോക് വര്‍മ്മ, ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരെയും അനുകൂലിക്കുന്ന മറ്റ് മൂന്ന് പേരെയും കൂടി ഉള്‍പ്പെടുത്തി സംവാദം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കുമെന്നാണ് സൂചന.

അതേ സമയം പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലില്‍ നിന്നും ഡിജിറ്റല്‍ സര്‍വ്വകലാശാല വി സി സജി ഗോപിനാഥിനെയും മാറ്റും. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാനലില്‍ നിന്ന് മാറ്റുന്നത്. പാനല്‍ അന്തിമമായിട്ടില്ല. സംവാദത്തില്‍ പങ്കെടുക്കുന്ന അനുകൂലിക്കുന്നവരുടെ പക്ഷത്തേയും എതിര്‍ക്കുന്നവരുടെ പക്ഷത്തേയും പേരുകള്‍ ഇന്ന് അറിയിക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി.

Latest Stories

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം