സമസ്ത മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

സമസ്ത മുശാവറ യോഗത്തില്‍ പൊട്ടിത്തെറി. മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയത്. അധ്യക്ഷന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ യോഗം പിരിച്ചുവിടുകയായിരുന്നു.

യോഗത്തില്‍ ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്യുന്ന സമയം ഉമര്‍ ഫൈസി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന്
ജിഫ്രി മുത്തുകോയ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉമര്‍ ഫൈസി ഇതിന് തയ്യാറായില്ല. അജണ്ടയിലെ മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ഉമര്‍ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അദ്ദേഹത്തോട് യോഗത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഉമര്‍ ഫൈസി പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് യോഗത്തില്‍ സംസാരിച്ച ഉമര്‍ ഫൈസി കള്ളന്മാര്‍ എന്ന പ്രയോഗം നടത്തിയതില്‍ പ്രകോപിതനായാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയത്. രണ്ടാഴ്ചക്കകം ചേരുന്ന മുശാവറയില്‍ തര്‍ക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. മസ്തക്ക് ഇല്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

സമസ്തയുടേയും മുസ്ലീം ലീഗിന്റേയും നേതാക്കള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങള്‍ ഇസ്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളോട് പറഞ്ഞതാണ്. ഇത് നടപ്പാക്കുന്ന മുറക്ക് തീരുമാനം പുനപരിശോധിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറക്ക് ശേഷം വിശദീകരിച്ചു.

Latest Stories

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം

ഗാസയിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഇസ്രായേൽ സുപ്രീം കോടതി

മോദികാലത്ത് വെട്ടിയ 'രാജ്യദ്രോഹത്തിന്' ശേഷം ഇതാ സുപ്രീം കോടതിയുടെ ഒരു അഭിപ്രായസ്വാതന്ത്ര്യ ക്ലാസ്!

ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി; വിജ്ഞാപനം പുറത്തിറക്കി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി; പ്രതിദിന വേതന നിരക്ക് 369 രൂപ ആയി വർധിപ്പിച്ചു