കൊല്ലം പത്തനാപുരം പാടത്ത് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തി. വനം വകുപ്പിന്‍റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കശുമാവിൻ തോട്ടത്തിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, വയറുകൾ എന്നിവയാണ് കണ്ടെത്തിയത്.
പ്രദേശത്ത് വനംവകുപ്പിൻറെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, നാല് ഡിറ്റണേറ്ററുകള്‍, ബാറ്ററി, വയറുകള്‍ എന്നിവയാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ക്ക് വലിയ കാലപ്പഴക്കമില്ല എന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ചിലര്‍ ക്യാമ്പ് നടത്തിയിരുന്നതായി നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, ഡി.ജി.പിക്ക് വിവരം കൈമാറിയിരുന്നു. അന്വേഷണം ഈ ദിശയിലായേക്കുമെന്നാണ് സൂചന.