കണ്ണൂരില്‍ അനധികൃത സ്ഫോടകവസ്തുക്കള്‍ പിടികൂടി

കണ്ണൂര്‍ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പിടികൂടി. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഉപയോഗശ്യൂന്യമായി കിടന്നിരുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനുള്ളിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 200 കിലോയധികം തൂക്കം വരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയത്. അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നീ സ്‌ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 200 കിലോയിലധികം  വരുന്ന സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കള്‍.

Read more

സ്ഫോടകവസ്തുക്കള്‍ പടക്കനിര്‍മ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഉടമയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 2017-ല്‍ പള്ളിക്കുന്നില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ വെടിമരുന്നു സൂക്ഷിച്ച വീടാകെ തകര്‍ന്നിരുന്നു. അതേ വ്യക്തിയെയാണ് ചാലക്കുന്നിലും പൊലീസ് സംശയിക്കുന്നത്.