കേരളത്തില്‍ അതിതീവ്ര മഴ പെയ്തിറങ്ങും; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാസാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ ശക്തമായതോടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. . അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ആണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Latest Stories

RR UPDATES: രാജസ്ഥാന്റെ സങ്കടത്തിനിടയിലും ആ ആശ്വാസ വാർത്ത നൽകി സഞ്ജു സാംസൺ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തുഷാര കൊലക്കേസ്; പട്ടിണിക്കൊലയിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

ഇന്‍സ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയത് ബിഹാര്‍ സ്വദേശി; പഞ്ചാബില്‍ നിന്ന് പ്രതിയെ പിടികൂടി കുട്ടിയെ മോചിപ്പിച്ച് ഫോര്‍ട്ട് പൊലീസ്

ഫോർച്യൂണറിന്റെ എതിരാളി; വരവറിയിച്ച് 'മജസ്റ്റർ'

സ്മാർട്ട് ഇന്ത്യൻ വീട്ടമ്മമാരും 12000 ടൺ സ്വർണ്ണവും..

എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈൻ ടോം ചാക്കോ; വിഡ്രോവൽ സിൻഡ്രോമെന്ന് സംശയം

മുസ്ലീം നടനെ സിഖ് ഗുരു ആക്കുന്നോ? ആമിര്‍ ഖാനെതിരെ പ്രതിഷേധം; വിവാദത്തിന് പിന്നാലെ പ്രതികരിച്ച് താരം

'നമുക്ക് ആദ്യം ചൗകിദാറിനോട് ചോദിക്കാം'; തീവ്രവാദികള്‍ ഒരു തടസ്സവുമില്ലാതെ വന്നുപോയപ്പോള്‍ എവിടെയാണ് വീഴ്ചയുണ്ടായതെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

രാജ്യത്ത് കോൺഗ്രസ് തിരിച്ചു വരില്ലെന്ന് പറയാനാവില്ല, അതിന്റെ ജനകീയ അടിത്തറ നഷ്ടമായിട്ടില്ല; പ്രഫുല്ല സാമന്തറേ

63,000 കോടി രൂപയുടെ റഫേല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവയ്ക്കും; ഇത്തവണ ഫ്രാന്‍സ് സര്‍ക്കാരുമായി നേരിട്ടുള്ള ഇടപാട്; ലക്ഷ്യം നാവികസേനയ്ക്ക് കരുത്ത് പകരാന്‍