ബി​പി​ൻ റാ​വ​ത്തിന് എതിരെ ഫെയ്സ്ബുക്ക് കുറിപ്പ്; രശ്മിത രാമചന്ദ്രന് എതിരെ നടപടിയുണ്ടാകുമെന്ന് എ.ജി

സൈനിക മേധാവി ബിപിൻ റാവത്തിനെതിരായ ഫെയ്സ്ബുക്ക് കുറിപ്പിൽ സർക്കാർ പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ​ഗോപാലകൃഷ്ണക്കുറുപ്പ്. ഇവർക്കെതിരെ സ്വാഭാവിക നടപടി ഉണ്ടാകുമെന്നും നടപടി എന്താണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ ​ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സേനകളുടെ പരമോന്നത കമാൻഡർ രാഷ്ട്രപതിയാണെന്ന സങ്കൽപം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും കശ്മീരി പൗരനെ ജീപ്പിന് മുന്നിൽ കെട്ടിയ ഉദ്യോഗസ്ഥൻ മേജർ ലിതുൽ ഗൊഗോയിക്ക് കമൻഡേഷൻ കാർഡ് സമ്മാനിച്ചത് റാവത്താണെന്നും തുടങ്ങിയ വിമർശനങ്ങളാണ് രശ്മിത ഉന്നയിച്ചത്. ഇതോടെ നിരവധി ആളുകൾ രശ്മിതയുടെ പോസ്റ്റിനെതിരെ രം​ഗത്തെത്തി.

അതേസമയം വി.സി നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാരിനാണ് നിയമോപദേശം നൽകിയത് എന്നും എ.ജി പ്രതികരിച്ചു. ഗവർണർ വിഷയം ചർച്ചയായില്ല.  നിയമന വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും എജി അറിയിച്ചു.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം