വ്യാജ ലഹരിക്കേസ്; ഷീല സണ്ണിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി

വ്യാജ ലഹരി കേസില്‍ അറസ്റ്റിലായ ഷീല സണ്ണിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ആരോപണം നേരിടുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സംഭവത്തില്‍ സമഗ്രമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 2023 ഫെബ്രുവരി 27ന് ആയിരുന്നു ഷീല സണ്ണി വ്യാജ ലഹരി കേസില്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് 72 ദിവസം ഷീല സണ്ണി റിമാന്റിലായിരുന്നു. എന്നാല്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാംപുകള്‍ വ്യാജമാണെന്ന് കണ്ടെത്തി.

കേസില്‍ ഷീല സണ്ണി നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ വ്യാജ ലഹരിയെ സംബന്ധിച്ച് സന്ദേശം എത്തിയത് എവിടെ നിന്നാണെന്ന് അന്വേഷണം ആരംഭിച്ചു. തൃപ്പുണ്ണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ ലഹരി കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം വ്യക്തമല്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ