'മാതൃഭൂമി... വ്യാജഭൂമി..., കാംകോയുടെ നായകന്‍, പ്രശാന്ത് സാറിന് ഐക്യദാര്‍ഢ്യം'; കൊടിയുടെ നിറം നോക്കതെ യൂണിയനുകള്‍ ഒറ്റക്കെട്ട്; മാതൃഭൂമി പത്രം കത്തിച്ച് കാംകോ ജീവനക്കാര്‍

മാതൃഭൂമി പത്രം കത്തിച്ച് സസ്‌പെഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാംകോ ജീവനക്കാര്‍. കാംകോ മാനേജിങ് ഡയറകട്‌റുമായ പ്രശാന്തിനെതിരെ പത്രം വ്യാജ വാര്‍ത്ത നല്‍കി എന്നാരോപിച്ചായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. കാംകോ ഓഫീസിന് മുന്നിലാണ് ജീവനക്കാര്‍ മാതൃഭൂമി പത്രം കത്തിച്ചത്. .

ജീവനക്കാരുടെ പ്രതിഷേധത്തില്‍ യൂനിയനുകള്‍ക്ക് നന്ദി പറഞ്ഞ് എന്‍. പ്രശാന്തും രംഗത്തെത്തി.

സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍ക്കും ഓഫീസേസ് അസോസിയേഷനുകള്‍ക്കും നന്ദിയെന്ന് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. ജീവനക്കാരുടെ പ്രതിഷേധത്തിന്റെ വിഡിയോ പങ്കുവെച്ചാണ് പ്രശാന്തിന്റെ പ്രതികരണം.

ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണ്. ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലേഖകരും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ, താന്‍ നിങ്ങളുടെ എം.ഡി അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണമെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണുമെന്ന് പ്രശാന്ത് പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

എന്‍. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാംകോ മാനേജിംഗ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം.
മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരേറ്റി ലോകോത്തര സ്ഥാപനമാക്കാന്‍ ഉറപ്പിച്ചാല്‍ അത് നടന്നിരിക്കും. രണ്‍ മാസം മുമ്പ് ?71 കോടി ഡീലര്‍മാരില്‍ നിന്ന് കിട്ടാനും, ?52 കോടി സപ്‌ളയര്‍മാര്‍ക്ക് നല്‍കാനും എന്ന ഗുരുതരാവസ്ഥയില്‍ നിന്ന് തുടങ്ങി ഇവിടം വരെ എത്തിയില്ലേ? We shall overcome ??
ഡോ.ജയതിലകും ഗോപാലകൃഷ്ണനും മാതൃഭൂമി ലെഖകരും ചേര്‍ന്ന് ഗൂഢാലോചന നടത്തി സൃഷ്ടിക്കാന്‍ ശ്രമിച്ച വ്യാജ നറേറ്റീവ് പൊളിച്ച് ചവറ്റ്കുട്ടയിലിടുന്ന കാംകോ ജീവനക്കാരോട് ഒന്നേ പറയാനുള്ളൂ- ഞാന്‍ നിങ്ങളുടെ MD അല്ലെങ്കിലും നമ്മള്‍ തുടങ്ങി വെച്ച ഓരോന്നും ഫലപ്രാപ്തിയിലേക്കെത്തണം.
ഈ ഘട്ടത്തില്‍ സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച CITU, AITUC, INTUC യൂണിയനുകള്‍, ഓഫീസേസ് അസോസിയേഷനുകള്‍ ഏവര്‍ക്കും നന്ദി. നിങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകണം. Diversification & export plans ഉള്‍പ്പെടെ. വള്ളത്തിന്റെ അമരത്തില്ലെങ്കിലും ഞാന്‍ കരയ്ക്കാണെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെത്തന്നെ കാണും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ