നവകേരള സദസുമായി ബന്ധപ്പെട്ട വ്യാജപ്രചരണം; ഡിജിപിയ്ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി ബൃന്ദ കാരാട്ട്

നവകേരള സദസുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിനെതിരെ ഡിജിപിയ്ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി മുന്‍ എംപിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട്. തന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നവകേരള സദസിനെതിരായി വ്യാജ പ്രചരണം നടത്തുന്നുവെന്നാണ് ബൃന്ദ കാരാട്ടിന്റെ പരാതി.

തന്റെ പേരും ചിത്രവും ഉപയോഗിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നവരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് ബൃന്ദ കാരാട്ട് പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും പിണറായിയും സഖാക്കളും ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം പറഞ്ഞതായാണ് കുപ്രചരണം.

വസ്തുത വിരുദ്ധമായ മലയാളത്തിലുള്ള ഈ പോസ്റ്റുകള്‍ തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യം വച്ച് കൃത്രിമമായി നിര്‍മ്മിച്ചതാണ്. വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം കൈമാറിയതായും ബൃന്ദ കാരാട്ട് പരാതിയില്‍ പറയുന്നു. തന്റെ പ്രസ്താവനയെന്ന വ്യാജേനയാണ് തെറ്റിദ്ധാരണ ജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?