ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ യു ഡി എഫ് നേതൃത്വം ഇടപെട്ടിട്ടില്ല: റിമാന്‍ഡ് റിപ്പോര്‍ട്ട്

തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ യു ഡി എഫ് നേതൃത്വം ഇടപെട്ടിട്ടില്ലന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതിന്റെ മുഖ്യസൂത്രധാരന്‍ പിടിയിലായ നസീറാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ പ്രചരിപ്പിച്ചത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ് നൗഫലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യസൂത്രധാരന്‍ നസീറാണ് നൗഫലിന് വീഡിയോ കൈമാറിയത്. നൗഫല്‍ അത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും അരൂക്കുറ്റിയുടെ ശബ്ദം എന്ന എഫ്ബി പേജ് വഴിയും ഗീതാ തോമസ് എന്ന ഫേക്ക് പ്രൊഫൈല്‍ വഴിയും പ്രചരിപ്പിക്കുകയായിരുന്നു. ഇയാളാണ് അബ്ദുള്‍ ലത്തീഫിന് വീഡിയോ നല്‍കിയത്. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശി നൗഫല്‍, നസീര്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ ലത്തീഫിനെയും പൊലീസ് പിടികൂടിയിരുന്നു.

അതേസമയം പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇവരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഐടി ആക്ടിലെ 67 എ, ജനപ്രാധിനിധ്യ നിയമത്തിലെ 123 നാല് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ദിവസം രാവിലെ കോയമ്പത്തൂരില്‍ നിന്നാണ് ട്വിറ്ററില്‍ വീഡിയോ അപ്‌ലോഡ് ചെയ്ത അബ്ദുള്‍ ലത്തീഫിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ മുസ്ലീം ലീഗ് അനുഭാവിയാണെന്നും പൊലീസ് പറഞ്ഞിരുന്നു.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി