'മണിക്കൂറുകൾ ചികിത്സിച്ചില്ല, പീഡിയാട്രിഷ്യന് പകരമുണ്ടായിരുന്നത് നേഴ്സ്'; ഒരു വയസുകാരന്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

തൃശൂർ ഒല്ലൂരിലെ സെന്റ് വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം. ചികിത്സ പിഴവ് മൂലം ഒരു വയസുകാരൻ മരിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നടത്തറ സ്വദേശി ദ്രിയാസ് (ഒന്ന്) ആണ് മരിച്ചത്. പനിയെ തുടർന്ന് വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

അതേസമയം പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് ആശുപത്രിയുടെ വാദം. ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.

Latest Stories

ഇന്ത വില്ലന്‍ യാരടാ? ഫഹദോ അതോ യാക്കൂസ ഗ്യാങ്ങിലെ വില്ലനോ? ആ ഡ്രാഗണ്‍ ചിഹ്നം സൂചിപ്പിക്കുന്നത് ഇതാണ്..

നീലേശ്വരം കളിയാട്ടത്തിനിടയിലെ അപകടം; റിമാൻഡിലായിരുന്ന പ്രതികൾക്ക് ജാമ്യം

പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; മാറ്റങ്ങളറിയാം

കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി കളിച്ചു ഇപ്പോൾ പാകിസ്ഥാൻ ടീമിൽ, ഇത് സിനിമയല്ല സത്യകഥ ; അപൂർവ റെക്കോഡ്

ഇന്ത്യക്കാര്‍ക്ക് കാറുകള്‍ വേണ്ട; 8 ലക്ഷത്തോളം കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു; കാറുകള്‍ക്ക് വില കുത്തനെ ഇടിയുമോ?

എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ഇന്ത്യയുടെ 'ഡ്രീം ഗേൾ'; സംവിധായിക ആകാൻ ആഗ്രഹിച്ച വിശ്വസുന്ദരി !

ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലേക്ക്

വീണ്ടും സ്പിന്‍ ചതി, ന്യൂസിലന്‍ഡിനെ എറിഞ്ഞെടുക്കി ഇന്ത്യ

ഇതുവരെ പിരിച്ചുവിട്ടത് പൊലീസിലെ 108 ക്രിമിനലുകളെ; കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി