ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ചനിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ചനിലയിൽ കണ്ടെത്തി. അധ്യാപകൻ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന.

Read more

അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീശം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.