കുടുംബവഴക്ക്; കോട്ടയത്ത് 12 വയസുകാരന്‍ തീകൊളുത്തി മരിച്ചു

കോട്ടയം പാമ്പാടിയില്‍ 12 വയസുകാരന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപറമ്പില്‍ മാധവാണ് മരിച്ചത്. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. ശരത് – സുനിത ദമ്പതികളുടെ മകനാണ് മാധവ്.

മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ കുട്ടി അസ്വസ്ഥനായിരുന്നു. ഇന്ന് രാവിലെ മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് കുട്ടി മുറിയില്‍ കയറി വാതിലടയ്ക്കുകയും അവിടെ ഇരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Read more

ഗുരുതരമായി പൊള്ളലേറ്റിയ മാധവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.