ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ തയ്യാറാകും; തലശേരി ബിഷപ്പിനെ പിന്തുണച്ച് പി.സി ജോര്‍ജ്

റബര്‍ വില ഉയര്‍ത്തിയാല്‍ കേരളത്തില്‍നിന്നു ബിജെപിക്ക് എംപി ഉണ്ടാകുമെന്ന തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമെന്നു ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ്. ബഫര്‍ സോണ്‍ വിഷയത്തിലും വന്യജീവികളില്‍നിന്നുള്ള ആക്രമണം തടയുന്നതിലും കൂടി കര്‍ഷകര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നിലകൊണ്ടാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ തയാറാകും.

സംസ്ഥാനത്തെ കാര്‍ഷികമേഖല ഭയാനകമാംവിധം തകര്‍ന്നിട്ടും ഭരണാധികാരികള്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. ഉല്‍പ്പാദനച്ചെലവിന്റെ പകുതിപോലും വില കിട്ടാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. മധ്യതിരുവിതാംകൂറിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തിയിരുന്ന റബറിന്റെ വില തകര്‍ന്നടിഞ്ഞിട്ടു കാലങ്ങളായി. റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്.

സിപിഎം നേതൃത്വത്തിലും മാണി ഗ്രൂപ്പിന്റെ നേതൃത്വത്തിലും റബര്‍ കര്‍ഷക കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തെങ്കിലും കര്‍ഷകരക്ഷയ്ക്കു സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല.
ജാതിമത പരിഗണനകള്‍ മാറ്റിവച്ചു കര്‍ഷകര്‍ തങ്ങളെ സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കാലം വരും. ഉത്തരേന്ത്യയില്‍ കണ്ടതുപോലെ കര്‍ഷക കലാപങ്ങള്‍ കേരളത്തിലും ഉണ്ടാകുന്ന കാലം വിദൂരമല്ലന്നും പിസി ജോര്‍ജ് പറഞ്ഞു.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്