ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: എം.ഡി. പൂക്കോയ തങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവും

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി എം ഡി പൂക്കോയ തങ്ങളുടെ അറസ്റ്റ് ഉടനുണ്ടാകും. നേരത്തെ എസ് പി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പൂക്കോയ തങ്ങൾ അതിന് തയ്യാറായിരുന്നില്ല. ഒളിവില്‍ പോയ തങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം, കമറുദീൻ അറസ്റ്റിലായതിന് ശേഷവും പൊലീസിൽ പരാതിയുമായി എത്തുന്നവരുടെ എണ്ണം കൂടുകയാണ്. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 117 ആയി. ജ്വല്ലറി പ്രവർത്തനം തുടങ്ങി അടച്ചുപൂട്ടുന്നതു വരെയുള്ള 16 വർഷം കൊണ്ട് കോടികളാണ് ഇവിടേക്ക് നിക്ഷേപമായി എത്തിയത്. ഇതിൽ പയ്യന്നൂർ ശാഖയിൽനിന്ന് ഡയറക്ടർമാർ ചേർന്ന് കിലോക്കണക്കിന് സ്വർണവും വജ്രാഭരണങ്ങളും കടത്തിയതായാണ് സൂചന.

നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബംഗളൂരുവിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതിൽ ഒരുഭാഗം പിന്നീട് മറിച്ചു വിറ്റെന്നും ആരോപണം ഉയരുന്നുണ്ട്. ഫാഷൻ ഗോൾഡിൻറെ എം ഡി പൂക്കോയ തങ്ങളും ഒരു മകനും ചേർന്ന് വ്യാപകമായി  സ്വത്തുവകകൾ കൈക്കലാക്കിയെന്നും പരാതി ഉയരുന്നു. കമറുദീനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ടി കെപൂക്കോയ തങ്ങളോട് എസ്പി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് ഭയന്ന് മടങ്ങിയെന്നാണ് സൂചന.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്