ലക്കിടിയില്‍ ട്രെയിന്‍ തട്ടി അച്ഛനും മകനും ദാരുണാന്ത്യം

ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവും കുഞ്ഞും മരിച്ചു. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭു(24)വും രണ്ടര വയസ് പ്രായമുള്ള മകനുമാണ് മരിച്ചത്.

ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം. പൂരത്തിലെ കാളവരവ് കാണാന്‍ വേണ്ടി പ്രഭുവും മകനും പോകുകയായിരുന്നു.

മകനെ എടുത്തുകൊണ്ട് പാളം മുറിച്ചുകടക്കുന്നതിനിടിയില്‍ ട്രെയിന്‍ വരുന്നത് പ്രഭു കണ്ടിരുന്നില്ല. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.