ഇടുക്കിയില്‍ പിതാവും ആണ്‍മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടുക്കി കൊച്ചറ രാജാക്കണ്ടത്ത് ചെമ്പകശ്ശേരി കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. പാടത്ത് പുല്ലരിയുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് മൂവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. പാടശേഖരത്തിലേക്ക് പുല്ലരിയാന്‍ പോയതായിരുന്നു പിതാവും ആണ്‍മക്കളും. എന്നാല്‍ പ്രദേശത്ത് മഴ പെയ്തിരുന്നു. ഇതേ തുടര്‍ന്ന് വെള്ളം നിറഞ്ഞ പാടത്ത് പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കറ്റാണ് അപകടം സംഭവിച്ചത്.
മൂന്ന് മൃതദേഹങ്ങളും കൊച്ചറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സമാനമായ അപകടത്തില്‍പ്പെട്ട് ഒരു കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു.